ഭക്ഷ്യധാന്യ വിതരണം നടത്തി ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ

മനാമ: ഫ്രന്റസ് സോഷ്യൽ അസോസിയേഷൻ മലബാർ ഗോൾഡുമായി സഹകരിച്ചു കൊണ്ട് കോവിഡ് മൂലം പ്രയാസം നേരിടുന്ന മആമീറിലെ കേമ്പിലെ അംഗങ്ങൾക്ക് ഒരു മാസത്തെ ഭക്ഷ്യ ധാന്യ കിറ്റുകൾ കൈമാറി. ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡണ്ട് ജമാൽ നദ്‌വി ഇരിങ്ങൽ, മലബാർ ഗോൾഡ് കൺട്രി മാനേജർ റഫീഖ് , മാർക്കറ്റിംഗ് മാനേജർ ഇസ്‌ഹാഖ് മനാമ എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് മുഹയിദ്ധീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.