കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു 


മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ്. ഹോസ്പിറ്റലിൽ വച്ച്  സംഘടിപ്പിച്ച മൂന്നാമത്തെ കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പിൽ  ഇരുപത്തിയഞ്ചോളം പേർ പങ്കെടുത്തു.   കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി, ബ്ലഡ് ഡോണേഴ്സ് കൺവീർ സജീവ് ആയൂർ, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കെ.പി.എ സൽമാബാദ് ഏരിയ പ്രസിഡന്റ് രതിൻ തിലക്, സെക്രട്ടറി സലിം തയ്യിൽ, ട്രെഷറർ ലിനീഷ് ആചാരി, വൈ പ്രസിഡന്റ് ജെയിൻ തോമസ്, ജോ. സെക്രട്ടറി രജീഷ് അയത്തിൽ,   സെൻട്രൽ കമ്മിറ്റി അംഗങ്ങളായ  നാരായണൻ, ഹരി പിള്ള, സജികുമാർ , വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബി ജോൺ, ലിജി ശ്യാം,  പൂജ പ്രശാന്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.  ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ പ്രമോദ്, ഷിനു, പ്രശാന്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

You might also like

Most Viewed