സമാജം നോർക്ക ഹെല്പ് ഡസ്‌ക്ക് സേവനങ്ങൾ തുടരുന്നു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെല്പ് ഡസ്‌ക്ക് സേവനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വെള്ളി ശനി ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 8:30 വരെ ഉണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.
നോർക്ക തിരിച്ചറിയൽ കാർഡനും, ക്ഷേമനിധിയിൽ അംഗമാകുവാനും സമാജം ചാരിറ്റി - നോർക്ക വിഭാഗം ജനറൽ കൺവീനർ കെ. ടി. സലീമിനെ 33750999 എന്ന നമ്പറിലോ, നോർക്ക ഹെൽപ്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയെ 35320667 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇത്തരത്തിൽ ഒന്നിച്ചു ശേഖരിച്ച അപേക്ഷകൾ ചാരിറ്റി കമ്മിറ്റി അംഗം സാനിപോളിൽ നിന്നും പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള സ്വീകരിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത്, നോർക്ക ഹെല്പ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, ഹെല്പ് ഡസ്‌ക്ക് അംഗം സക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.