എണ്ണഉത്പാദനമേഖലയിൽ കൂടുതൽ നിക്ഷേപത്തിനൊരുങ്ങി ബഹ്റൈൻ

മനാമ : രാജ്യത്തെ ഓയിൽ ആന്റ് ഗാസ് മേഖലയിൽ കൂടുതൽ നിക്ഷേപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ഈർജിതപ്പെടുത്തുമെന്ന് പുതുതായി ഓയിൽ ആന്റ് ഗാസ് ഹോൾഡിങ്ങ് കമ്പനി ചെയർമാനായി സ്ഥാനമേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. ഇന്നലെ അദ്ദേഹം എണ്ണ ഉത്പാദന മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, ബഹ്റൈൻ പെട്രോളിയം കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ, ബാപ്കോ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ദാവൂദ് നാസിഫ് എന്നിവരുമായി എണ്ണ ഉദ്പാദന മേഖലയിൽ നടപ്പിലാകേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു. ബഹ്റൈൻ എക്ണോമിക്ക് വിഷൻ 2030 ന്റെ ഭാഗമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളും അദ്ദേഹം ഇവരുമായി പങ്ക് വെച്ചു.