നാട്ടിലേയ്ക്കുള്ള യാത്രയ്ക്ക് മുന്പ് ബഹ്റൈൻ പ്രവാസി ഹൃദയാഘാതം കാരണം മരണപ്പെട്ടു


മനാമ: 34 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ ഗുരുവായൂർ താമരയൂർ ലീല ഗാർഡനിൽ മത്രംകോട്ട് മുകന്ദൻ നാട്ടിലേയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിച്ച ദിവസം ഹൃദയാഘാതം കാരണം മരണപ്പെട്ടു. ശനിയാഴ്ച്ച വൈകീട്ട് നാട്ടിലെത്തേണ്ടിയിരുന്ന പരേതൻ അന്ന് രാവിലെ ഈസ്റ്റ് റിഫയിലെ താമസസ്ഥലത്ത് വെച്ചാണ് കുഴഞ്ഞ് വീണത്. 

ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു. സതേൺ ഏരിയ ഓട്ടോ സ്പെയർ റിപ്പയർ കന്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടര വർഷത്തിന് ശേഷമാണ് നാട്ടിലേയ്ക്ക് പോകാൻ ഇരുന്നത്. ഭാര്യ ലീന, മക്കൾ ചിപ്പി, ലിമി. മരുമകൻ രഞ്ജിത്ത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

You might also like

  • Straight Forward

Most Viewed