കോട്ടയം പ്രവാസി ഫോറം പുസ്തക വിതരണം നടത്തി
മനാമ:
കോവിഡ് സാഹചര്യത്തിൽ പുതിയ അദ്ധ്യയന വർഷത്തിലേക്ക് കടക്കുന്ന കുട്ടികളുടെ പഴയ പുസ്തകങ്ങൾ ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയതായി ബഹ്റൈനിലെ കോട്ടയം പ്രവാസി ഫോറം പ്രസിഡണ്ട് സോണിസ് ഫിലിപ്പ് അറിയിച്ചു. വിവിധ സ്കൂളുകളിലെ 350ൽ പരം പുസ്തകങ്ങളുടെ ശേഖരണവും വിതരണവുമാണ് ഇപ്പോൾ നടത്തിയിട്ടുള്ളത്. പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രവർത്തനങ്ങൾക്ക് ക്രിസ്റ്റോ രാമപുരം, സിബി നെടുംകുന്നം എന്നിവർ നേതൃത്വം നൽകി. ഈ പദ്ധതിയുമായി സഹകരിച്ച എല്ലാ അംഗങ്ങൾക്കും രക്ഷിതാക്കൾക്കും കോട്ടയം പ്രവാസി ഫോറത്തിന്റെ സെക്രട്ടറി സിജു നന്ദി രേഖപ്പെടുത്തി.

