ബഹ്റൈൻ ഫോർമുല വൺ കാറോട്ട മത്സരം നാളെ മുതൽ ആരംഭിക്കും


മനാമ:

ബഹ്റൈനിലെ പ്രധാനപ്പെട്ട കായികമാമാങ്കമായ ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഭാഗമായി നാളെ നാളെ ഉച്ച കഴിഞ്ഞ് 2.30 മുതൽ  3.30 വരെ ആദ്യ പ്രാക്ടീസ് സെഷൻ നടക്കും. വൈകീട്ട് ആറ് മുതൽ ഏഴ് മണി വരെയാണ് യോഗ്യത മത്സരം നടക്കുന്നത്. ഞായാറാഴ്ച്ചയാണ് ഫൈനൽ മത്സരം. അന്ന് വൈകുന്നേരം ആറ് മണി മുതൽ എട്ട് മണി വരെയാണ് ഫൈനൽ റേസ് നടക്കുക. കഴിഞ്ഞ വർഷം മാർച്ചിൽ നടത്തേണ്ടിയിരുന്ന കാറോട്ട മത്സരം കോവിഡ് കാരണം നീണ്ടു പോയിരുന്നു. ഒടുവിൽ നവംബർ, ഡിസംബർ മാസങ്ങളിൽ ഇവിടെ രണ്ട് മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ഈ സീസണിലെ 23 മത്സരങ്ങളിൽ ആദ്യത്തെ മത്സരമാണ് നാളെ മുതൽ ബഹ്റൈനിൽ നടക്കുന്നത്. അതേസമയം കോവിഡ് സാഹചര്യത്തിൽ വാക്സിനേഷൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കുമാണ് ഇത്തവണ ബഹ്റൈനിലെ കാറോട്ട മത്സരം കാണാൻ സാധിക്കുക. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ട്രാഫിക്ക് മന്ത്രാലയ അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed