താൽക്കാലിക-പാർട്ട് ടൈം ജീവനക്കാരെ ഒരു വർഷത്തിനകം സ്ഥിരപ്പെടുത്തണം; നിർണായക ബില്ല് പാസാക്കി ബഹ്റൈൻ പാർലമെന്റ്


പ്രദീപ് പുറവങ്കര

മനാമ: സർക്കാരുമായി ബന്ധപ്പെട്ട താൽക്കാലിക, പാർട്ട് ടൈം ജീവനക്കാരെ ഒരു വർഷത്തിനകം സ്ഥിരപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്ല് പാർലമെന്റ് പാസാക്കി. ഗവൺമെന്റ് വകുപ്പുകൾ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ബില്ലിലെ പ്രധാന നിർദ്ദേശം. സാമ്പത്തിക ബാധ്യതകളും സ്റ്റാഫിംഗ് ചട്ടങ്ങളും ചൂണ്ടിക്കാട്ടി സർക്കാർ ആശങ്ക പ്രകടിപ്പിച്ചെങ്കിലും, എംപിമാരുടെ ശക്തമായ പിന്തുണയോടെയാണ് ബില്ല് പാസായത്. തുടർ പരിശോധനയ്ക്കായി ഇത് ശൂറ കൗൺസിലിന് കൈമാറി.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനുള്ളിൽ നിലവിലുള്ള ജീവനക്കാർക്ക് പുതിയ നിയമം ബാധകമാക്കാനാണ് വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് മുമ്പ് പ്രത്യേക മൂല്യനിർണ്ണയം നടത്തണമെന്ന വ്യവസ്ഥ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed