ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ വിദ്യാരംഭം
ശാരിക
മനാമ: നവരാത്രി ആഘോഷങ്ങളുടെ പുണ്യനിറവിൽ, അറിവിന്റെയും സന്മാർഗ്ഗത്തിന്റെയും വെളിച്ചം ചൊരിയുന്ന വിജയദശമി ദിനത്തിൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ വിദ്യാരംഭ ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. സൽമാനിയയിലെ സൊസൈറ്റിയുടെ ഗുരുസന്നിധിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ഗുരുസ്ഥാനീയനായി നിന്ന് കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചുകൊടുത്തു.
നവരാത്രി ആഘോഷങ്ങളുടെ ഉദ്ഘാടകൻ കൂടിയായ യൂണികോ സി.ഇ.ഒ ശ്രീ ജയശങ്കറിന്റെ സാന്നിധ്യം വിദ്യാരംഭ ചടങ്ങിന്റെ മാറ്റുകൂട്ടി. അറിവിന്റെ ലോകത്തേക്ക് അദ്യചുവടുവെച്ച കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചതിനെ തുടർന്ന് സർട്ടിഫിക്കറ്റുകളും നൽകി. എസ് എൻ സി എസ് ചെയർമാൻ സുനീഷ് സുശീലൻ, സെക്രട്ടറി പ്രകാശ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
dcdsdfsa
dffddfs
dsdsds
fdfddf
dfsdfsdfsdfs
cxcvxcvx
dfdfdfd
adsdsads
adsddd
dfsdfsdfs
adsdfsdfs
dfsdfsdfs

