ഇറാന് അനുകൂലമായ പ്രചാരണം നടത്തി; രണ്ടുപേരുടെ 10 വർഷത്തെ തടവുശിക്ഷ ബഹ്റൈൻ കാസേഷൻ കോടതി ശരിവെച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനെ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണങ്ങളെ അനുകൂലിക്കുകയും നിരോധിത മേഖലകളുടെ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേരുടെ 10 വർഷത്തെ തടവുശിക്ഷ കാസേഷൻ കോടതി ശരിവെച്ചു. പ്രതികൾ സമർപ്പിച്ച അന്തിമ അപ്പീൽ ഹർജികൾ തള്ളിക്കൊണ്ടാണ് മുൻവിധിച്ച ശിക്ഷ കോടതി ശരിവെച്ചത്.

വിവിധ കേസുകളിലായി അറസ്റ്റിലായ ഇരുവരും ഇറാന് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുകയും സംവേദനാത്മകമായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി. ബഹ്റൈന് എതിരായ ആക്രമണങ്ങളെ അനുകൂലിക്കുന്ന ചിത്രങ്ങളും വീഡിയോകളും കമന്റുകളും ഇവരുടെ അക്കൗണ്ടുകളിൽ കണ്ടെത്തിയതിനെ തുടർന്ന് ആന്റി-സൈബർ ക്രൈംസ് ഡയറക്ടറേറ്റാണ് റിപ്പോർട്ട് നൽകിയത്.

തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു. വിചാരണ വേളയിൽ പ്രതികൾക്ക് എല്ലാ നിയമപരമായ അവകാശങ്ങളും നൽകിയിരുന്നതായി അധികൃതർ വ്യക്തമാക്കി.

ക്രിമിനൽ കോടതി 10 വർഷത്തെ തടവും പിഴയും വിധിച്ചതിനെതിരെ പ്രതികൾ വെവ്വേറെ നൽകിയ അപ്പീലുകളാണ് രാജ്യത്തെ പരമോന്നത കോടതിയായ കാസേഷൻ കോടതി ഇപ്പോൾ അന്തിമമായി തള്ളിയിരിക്കുന്നത്.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed