മദ്ധ്യകേരളത്തിൽ കനത്ത കാറ്റും മഴയും


കൊച്ചി:

എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കനത്ത മഴയും കാറ്റും. ശക്തമായ മഴയിലും കാറ്റിലും മദ്ധ്യകേരളത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈകിട്ട് 20 മിനിറ്റോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്. ആലുവ അടക്കം പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. അതേസമയം കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed