ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നവരാത്രി ആഘോഷങ്ങൾക്ക് വിദ്യാരംഭത്തോടെ സമാപനം


പ്രദീപ് പുറവങ്കര

മനാമ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS) ബഹ്റൈൻ സംഘടിപ്പിച്ച പത്ത് ദിവസത്തെ നവരാത്രി ആഘോഷങ്ങൾ വിജയദശമി ദിനത്തിലെ വിദ്യാരംഭ ചടങ്ങുകളോടെ സമാപിച്ചു. സൊസൈറ്റിയിൽ പ്രത്യേകം സജ്ജമാക്കിയ നവരാത്രി മണ്ഡപത്തിൽ തികഞ്ഞ ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

പ്രശസ്ത വ്യവസായിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ കെ.ജി. ബാബുരാജൻ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചുകൊണ്ട് വിദ്യാരംഭ കർമ്മത്തിന് നേതൃത്വം നൽകി. പത്ത് ദിവസങ്ങളിലായി നടന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സൊസൈറ്റി കുടുംബാംഗങ്ങളുടെ കുട്ടികളുടെ ശാസ്ത്രീയ നൃത്തങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി. വെള്ളിയാഴ്ച നടക്കുന്ന എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് ദാന വേദിയിൽ ഇന്ന് വിദ്യാരംഭം കുറിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

cxdcdx

article-image

adsadsasd

article-image

ssxas

article-image

cvxcxcx

article-image

asxzxz

article-image

czcxzcxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed