സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ പാർലമെന്റ് ചർച്ച വേണമെന്ന് ആവശ്യവുമായി ബഹ്റൈൻ എംപി


പ്രദീപ് പുറവങ്കര

മനാമ: സ്വകാര്യ മേഖലയിൽ പ്രവാസികളുടെ തൊഴിൽ കരാറുകൾ തുടർച്ചയായി പുതുക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബഹ്റൈനി എം.പി രംഗത്ത്. യുവ ബഹ്റൈനികൾ വർഷങ്ങളായി തൊഴിലിനായി അലയുമ്പോൾ വലിയ കമ്പനികൾ വിദേശ ജീവനക്കാരുടെ കരാറുകൾ വീണ്ടും പുതുക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് എം.പി ഹമദ് അൽ ദോയ് ആവശ്യപ്പെട്ടു. സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം പൂർണ്ണമായി ചർച്ച ചെയ്യുന്നതിനായി പാർലമെന്റിന്റെ ഒരു പൂർണ്ണ സമ്മേളനം തന്നെ മാറ്റിവെക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ബഹ്റൈൻ മുംത്തലാകത്ത് ഹോൾഡിംഗ് കമ്പനിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മറ്റ് വലിയ സ്വകാര്യ കമ്പനികളും യോഗ്യരായ ബഹ്റൈനി ഉദ്യോഗാർത്ഥികൾക്ക് ന്യായമായ അവസരം നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലും വലിയ കമ്പനികൾ ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംത്തലാകത്ത് കമ്പനി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA), തൊഴിൽ മന്ത്രാലയം എന്നിവരെ പാർലമെന്റിലേക്ക് വിളിപ്പിക്കണമെന്നാണ് അൽ ദോയിയുടെ ആവശ്യം. വിദേശ പൗരന്മാർ വഹിക്കുന്ന തസ്തികകളിൽ ഇതുവരെ എത്ര ബഹ്റൈനികളെ നിയമിച്ചു എന്ന ഒറ്റ ചോദ്യത്തിന് ഈ മൂന്ന് സ്ഥാപനങ്ങളും പാർലമെന്റിൽ മറുപടി പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

article-image

sfsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed