ബഹ്റൈനിൽ കോവിഡ് മരണങ്ങൾ 503 ആയി
മനാമ:
ബഹ്റൈനിൽ ഇന്നലെ കോവിഡ് കാരണം ഒരു മരണം കൂടി രേഖപ്പെടുത്തി. 72 വയസ് പ്രായമുള്ള സ്വദേശി പുരുഷൻനാണ് ഇന്നലെ ജീവൻ നഷ്ടമായത്. ഇതോടെ ആകെ കോവിഡ് മരണങ്ങൾ 503 ആയി. 323 വിദേശികൾ ഉൾപ്പടെ ഇന്നലെ 809 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7202 ആണ്. ഇന്നലെ 603 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,29, 845 ആയി. 52 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇന്നലെ 15598 പരിശോധനകള്‍ കൂടി നടന്നതോടെ ആകെ പരിശോധനകളുടെ എണ്ണം 34,46, 516 ആയി. നിലവിൽ 4,39,433 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,40,648 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 11,193 പേർക്കാണ് വാക്സിൻ നൽകിയത്.

