ബഹ്റൈനിലെ പ്രമുഖ വ്യവസായി ബഷീർ.എം.കെ നിര്യാതനായി
ബഹ്റൈനിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ.എം.കെ നാട്ടിൽ നിര്യാതനായി. 64 വയസ്സായിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. വടകര കണ്ണൂക്കര സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ 40 വർഷമായി ബഹ്റൈനിൽ പ്രവാസിയായിരുന്നു. , അബു ഫറാസ്, യൂണിഫോം സിറ്റി, ബ്ലേസർ സിറ്റിഎന്നീ സ്ഥാപനങ്ങളുടെ ഉടമയായ അദ്ദേഹം ബഹ്റൈനിലെ സാമൂഹിക , ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. കെ.പി മൊയ്തുവാണ് പിതാവ്. മാതാവ്: അലീമ. ഭാര്യ: റഹ്മത്ത് ബഷീർ. മക്കൾ: ഫറാസ് ബഷീർ, ഡോ. റൈസ ബഷീർ, ഷെറിൻ ബഷീർ, വഫ ബഷീർ അയിഷ ബഷീർ. സഹോദരങ്ങൾ: അസൈനാർ, സലാം, ആയിഷ, റാബി.

