മുഹറഖിൽ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


 

മനാമ: മുഹറഖിൽ പ്രവർത്തിക്കുന്ന ഫുഡ് ട്രക്കുകൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതായി അധികൃതർ അറിയിച്ചു. റെസിഡൻഷ്യൽ ഏരിയകളിൽ പരിസര വാസികൾക്ക് ശല്യമുണ്ടാക്കാത്ത രീതിയിൽ നിശബ്ദമായി പ്രവർത്തിക്കുന്ന ജനറേറ്റുകളാണ് ഇത്തരം ട്രക്കുകളിൽ ഉപയോഗിക്കേണ്ടതെന്നും, കച്ചവടം കഴിഞ്ഞ് മടങ്ങുന്പോൾ സീറ്റുകളും, ടേബിളുകളും നീക്കം ചെയ്യണമെന്നും നിർദേശങ്ങളിൽ പറയുന്നു. പാർപ്പിടങ്ങൾ ഉള്ള സ്ഥലങ്ങളിൽ രാത്രി കാലങ്ങളിൽ ട്രക്ക് പാർക്ക് ചെയ്യുന്നതും തെറ്റാണ്. രാവിലെ ആറ് മുതൽ അർദ്ധരാത്രി വരെ മാത്രമേ ഇവ പ്രവർത്തിക്കാവൂ എന്നും, ട്രക്കുകൾ പാർക്ക് ചെയ്യുന്നതിന് ഭൂവുടമയുടെ അനുമതി രേഖാമൂലം വാങ്ങിയിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed