ബി.ഡി.ജെ.എസ് പിളർന്നു: നേതാക്കൾ പുതിയ സംഘടന പ്രഖ്യാപിച്ചു


 

കൊച്ചി: കേരളത്തിലെ എൻ.ഡി.എ ഘടകക്ഷിയായ ബി.ഡി.ജെ.എസ് പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ നീലകണ്ഠൻ മാസ്റ്ററുടെ നേതൃത്വത്തിൽ പുതിയ സംഘടന പ്രഖ്യാപിച്ചു. ഭാരതീയ ജനസേന (ബി.ജെ.എസ്) എന്നാണ് പുതിയ സംഘടനയുടെ പേര്. യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് നേതാക്കൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കാനായി ബി.ജെ.പി ഒത്തുകളിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
എൻ.ഡി.എയിൽ ഒരു നിമിഷം പോലും പ്രവർത്തിക്കാൻ സാധിക്കില്ല. വലിയ പ്രഖ്യാപനങ്ങൾ പ്രാബല്യത്തിൽ വരാൻ ഞങ്ങൾക്ക് വിശ്വാസം യു.ഡി.എഫിനെയാണ്. വ്യക്തമായും പൂർണ്മമായും യു.ഡി.എഫ് എന്ന മുന്നണിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് ഭാരതീയ ജനസേന പ്രവർത്തിക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed