വിദേശതൊഴിലാളി ക്യാന്പുകളിലും താമസസ്ഥലങ്ങളിലും സുരക്ഷാപരിശോധന കർശനമാക്കി മുഹറഖ് ഗവർണറേറ്റ്


 

മനാമ: വിദേശതൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിലും താമസസ്ഥലങ്ങളിലും സുരക്ഷാപരിശോധനകൾ കർശനമാക്കിയതായി മുഹറഖ് ഗവർണറേറ്റ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മുഹറഖ് മാർക്കറ്റ് ഏരിയയിലുള്ള താമസസ്ഥലങ്ങൾ ഇവർ സന്ദർശിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത സംഘമാണ് പരിശോധനകൾ നടത്തുന്നത്. രാജ്യത്ത് താമസിക്കുന്നവരുടെ ജീവിതസാഹചര്യങ്ങൾ വിലയിരുത്തുവാനും, അവർക്ക് വേണ്ട സുരക്ഷാനിർദേശങ്ങൾ നൽകാനും ഉദ്ദേശിച്ചാണ് പരിശോധനകൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed