കെ.ജി ബാബുരാജിനെ ഹരിഗീതപുരം ബഹ്റൈൻ അനുമോദിച്ചു

മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ബാബുരാജിന് ലഭിച്ച പ്രവാസി സമ്മാൻ പുരസ്ക്കാരം അർഹതക്കുള്ള അംഗീകാരമാണെന്ന് ഹരിപ്പാട് പ്രവാസി കൂട്ടായ്മയായ ഹരിഗീതപുരം ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഹരിഗീതപുരം ബഹ്റൈൻ പ്രസിഡന്റ് മധുസൂദനൻ നായർ ബൊക്കെയും സെക്രട്ടറി ജയകുമാർ സുന്ദരരാജൻ ബാബുരാജനെ പൊന്നാടയും അണിയിച്ചു. ചടങ്ങിൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ പ്രമോദ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു.