കെ. ജി. ബാബുരാജിനെ വടകര സഹൃദയ വേദി അനുമോദിച്ചു

മനാമ: ഭാരത സർക്കാരിന്റെ 2021ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരം ലഭിച്ച ശ്രീ കെ. ജി. ബാബുരാജിനെ വടകര സഹൃദയ വേദി അനുമോദിച്ചു. അനുമോദന ചടങ്ങിൽ വച്ച് പ്രസിഡണ്ട് സുരേഷ് മണ്ടോടി ബാബുരാജിന് പൊന്നാട അണിയിച്ചു. സംഘടനയുടെ രക്ഷാധികാരി ആർ പവിത്രൻ, സെക്രട്ടറി വിനീഷ് എംപി, ട്രഷറർ ഷാജി വളയം എന്നിവർ ആശംസകൾ അറിയിച്ചു.