എം.​വി ​ജ​യ​രാ​ജ​ന്‍റെ നി​ല ഗു​രു​ത​രം


കണ്ണൂർ: മുതിർന്ന നേതാവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി ജയരാജന്‍റെ നില ഗുരുതരം. കോവിഡ് ബാധിതനായ അദ്ദേഹത്തെ കടുത്ത ന്യുമോണിയയും പ്രമേഹവും അലട്ടുന്നുണ്ട്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ജനുവരി 18−നാണ് ജയരാജൻ കോവിഡ് ബാധിതനായി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. 

രണ്ടു ദിവസത്തിന് ശേഷം സ്ഥിതി മോശമായതോടെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയരാജൻ കൽയാശേരി മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. രണ്ട് ടേം പൂർത്തിയായ ടി.വി രാജേഷിനെ മാറ്റി ജയരാജനെ രംഗത്തിറക്കാൻ സിപിഎം ആലോചിക്കുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ.

You might also like

Most Viewed