വിജയികളെ പ്രഖ്യാപിച്ചു

മനാമ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136ാമത് ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. കോൺഗ്രസ്സ് ആശയ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചരിത്രം ഉൾക്കൊള്ളിച്ച് കൊണ്ട് ഓൺലൈൻ ക്വിസ്, സ്വാതന്ത്ര്യ സമരവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും എന്ന വിഷയത്തിൽ പ്രബന്ധ രചന മത്സരം എന്നിവയാണ് സംഘടിപ്പിച്ചത്.
ക്വിസ് മത്സരത്തിൽ ജ്യോതി ജെയ്നും, പ്രബന്ധ രചന മത്സരത്തിൽ നജില മുഹമ്മദുമാണ് വിജയികളായത്.