പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ 2021ലേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു

മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ ഈ വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു. വിഷ്ണു പി പ്രസിണ്ടായും, വർഗീസ് മോടിയിൽ ജനറൽ സെക്രട്ടറിയായും, മോനി ഓടികണ്ടത്തിൽ ട്രഷറർ ആയുമുളള കമ്മിറ്റിയുടെ രക്ഷാധികാരി സക്കറിയ സാമുവേൽ ആണ്.
രാജീവ് മാത്യു വൈസ് പ്രസിഡണ്ട്, സുബാഷ് തോമസ് സെക്രട്ടറി, ഷാജി സാമുവേൽ ജോയിന്റ് സെക്രട്ടറി, സിജി തോമസ് ജോയിന്റ് ട്രഷറർ എന്നിവരാണ് മറ്റ് പ്രമുഖ ഭാരവാഹികൾ. വിവിധ ഏരിയ സെക്രട്ടറിമാരെയും ഓൺലൈനിലൂടെ നടന്ന യോഗത്തിൽ തെരഞ്ഞെടുത്തിട്ടുണ്ട്.