വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ഈ വർഷം അകാലത്തിൽ നിര്യാണമടഞ്ഞ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന അജീന്ദ്രന്റെ നാമധേയത്തിൽ 2021 ഓഗസ്റ്റ് മാസത്തിൽ സംഗീത റിയാലിറ്റി ഷോ സംഘടിപ്പിക്കുമെന്നും, പ്രവാസി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സെമിനാറുകൾ, ചർച്ച ക്ലാസുകൾ, പ്രഭാഷണങ്ങൾ,മെഡിക്കൽ ക്യാന്പുകൾ, രക്തദാന ക്യാന്പുകൾ എന്നിവ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് അന്പലപ്പുഴ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രെഷറർ അനിൽ കായംകുളം വരവു ചെലവ് കണക്ക് അവതരിപ്പിച്ചു.
രാജേഷ് മാവേലിക്കര, മഹേഷ് മുല്ലക്കൽ, അജ്മൽ കായംകുളം, ലാലു മുതുകുളം, സന്തോഷ് പിള്ള എന്നിവരെ ഭരണസമിതിയിൽ ഉൾപ്പെടുത്തി. വൈസ് പ്രസിഡന്റുമാരായ ഹാരിസ് വണ്ടാനം,സജി കലവൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ജയലാൽ ചിങ്ങോലി എന്നിവർ പ്രവർത്തന രൂപ രേഖ അവതരിപ്പിച്ചു. വീഡിയോ കോൺഫെറൻസ് വഴി കൂടിയ യോഗത്തിൽ അനീഷ് മാളികമുക്ക് സ്വാഗതവും ശ്രീജിത്ത് ആലപ്പുഴ കൃതജ്ഞതയും രേഖപ്പെടുത്തി.