ന്യൂസിലൻഡിൽ മാസങ്ങൾക്ക് ശേഷം വീണ്ടും കോവിഡ്

വെല്ലിംഗ്ടൺ: കോവിഡിനെ ഏറ്റവും ശക്തമായ പ്രതിരോധിച്ച രാജ്യമായ ന്യൂസിലൻഡിൽ മാസങ്ങളുടെ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ 56−കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി അടുത്ത സന്പർക്കം പുലർത്തിയവരുടെ എല്ലാം പരിശോധനാ ഫലം നെഗറ്റീവാണ്. ഡിസംബർ 30ന് ന്യൂസിലൻഡിൽ തിരിച്ചെത്തിയ ഇവരിൽ വൈറസിന്‍റെ ദക്ഷിണാഫ്രിക്കൻ വകഭേദമാണ് കണ്ടെത്തിയത്. രണ്ടാഴ്ചത്തെ ക്വാറന്‍റൈനിൽ കഴിയവേ ആദ്യം രണ്ടു വട്ടം പരിശോധന നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം.
ഇവരുടെ ഭർത്താവ് അടക്കം 15 പേരാണ് അടുത്ത സന്പർക്കം പുലർത്തിയതെന്ന് കോവിഡ്−19 റെസ്പോൺസ് മന്ത്രി ക്രിസ് ഹിപ്കിൻസ് പറഞ്ഞു.