കോഴിക്കോട് ജില്ലാ പ്രവാസി ഫോറം രക്തദാന ക്യാന്പ് നടത്തി


 

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സൽമാനിയ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാന്പ് നടത്തി. നൂറിൽപരം ദാതാക്കൾ പങ്കെടുത്ത ക്യാന്പ് സെക്രട്ടറി ജയേഷ്.വി.കെ നിയന്ത്രിച്ചു. പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതതയിൽ നടന്ന പരിപാടി പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം ഡയരക്ടറും, സൽമാനിയ എമർജൻസി വിഭാഗം മേധാവിയുമായിരുന്ന ഡോ. പി.വി.ചെറിയാൻ കോവിഡ് വാക്സിനേഷന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഡോ: സഖ്ന അൽ ഗനാമി, ഐ.സി.ആർ.എഫ്.ചെയർമാൻ അരുൾദാസ് തോമസ് , ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ ഡോ.ബാബു രാമചന്ദ്രൻ , ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ് , ഫ്രാൻസിസ് കൈതാരത്ത്, സുബൈർ കണ്ണൂർ, നാസർ മഞ്ചേരി, ജ്യോതിഷ് പണിക്കർ, ബ്ലഡ് ഡൊണേഷൻ വിംഗ് കൺവീനർ ശശി അക്കരാൽ എന്നിവർ ആശംസകൾ അറിയിച്ചു. രക്ഷാധികാരി കെ.ടി. സലീം നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വരുന്ന മാസങ്ങളിലും മെഡിക്കൽ ക്യാന്പുകൾ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ ഡോണേഴ്സ് വിംഗ് അംഗങ്ങളായ സവിനേഷ്, രജീഷ്, സുധി, സുജിത്ത്, ഹരീഷ് എന്നിവർ അറിയിച്ചു. വി.സി ഗോപാലൻ, റിഷാദ്, ജമാൽ കുറ്റിക്കാട്ടിൽ, ഫൈസൽ പാട്ടാണ്ടി, ഷാജി പുതുക്കുടി, അഷ്റഫ്, രമേശൻ പയ്യോളി, ബവിലേഷ്, സത്യൻ പേരാന്പ്ര, രവി സോള, ജിതേഷ് ടോപ് മോസ്റ്റ്, അബ്ദുൾ സലിം, പ്രജിത് എന്നിവർ ക്യാന്പ് നിയന്ത്രിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed