ജനവിരുദ്ധ നയങ്ങൾക്കെതിരെ വിധിയെഴുതുക: അഡ്വ: ടി. സിദ്ദീഖ്
മനാമ:
കേരളത്തിൽ നടക്കാനിരിക്കുന്ന ത്രിതല പഞ്ചയത്ത് തിരഞ്ഞെടുപ്പ് കേന്ദ്ര ഭരണം കയ്യാളുന്ന വർഗീയ ശക്തികൾക്കും കേരളത്തിലെ പിണറായി സർക്കാരിന്റെ ജനവിരുദ്ധ ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെയുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആയിരിക്കുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്. സോഷ്യൽ വെൽഫയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പടയൊരുക്കം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി മുഖ്യപ്രഭാഷണം നടത്തി.
യോഗത്തിൽ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി സി പി അസ്സീസ് മാസ്റ്റർ, ഒ. ഐ. സി. സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷമീം കെ സി, നടുവണ്ണൂർ കെ. എം. സി. സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിതാഴ, എന്നിവർ സംസാരിച്ചു. സോഷ്യൽ വെൽഫയർ പ്രസിഡന്റ് ബദ്‌റുദ്ദീൻ പൂവാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി സ്വാഗതം പറഞ്ഞു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അബ്ബാസ് മലയിൽ സമാപന പ്രസംഗം നടത്തി. മുനീർ കെ പരിപാടി നിയന്ത്രിച്ചു.

