പെരിയ ഇരട്ട കൊലപാതകം - സുപ്രീം കോടതി വിധി സ്വാഗതാർഹം -ഒഐസിസി.


മനാമ:

കാസർഗോഡ് ജില്ലയിലെ പെരിയയിൽ യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന കോടതി വിധി സ്വാഗതാർഹമാണെന്ന് ബഹ്റൈൻ ഒഐസിസി പ്രസ്താവിച്ചു. സത്യസന്ധമായി കേസ് അന്വേഷിക്കുന്നതിന് വേണ്ടി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊല്ലപ്പെട്ട നേതാക്കളുടെ കുടുംബവും, കോൺഗ്രസ്‌ നേതൃത്വവും നടത്തിയ നിയമ പോരാട്ടങ്ങൾ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ ടി ആസിഫലി അടക്കമുള്ള അഭിഭാഷകരെയും ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി അഭിനന്ദിച്ചു. 

സുപ്രീം കോടതിയുടെ വിധി സംസ്ഥാന സർക്കാരിന്റെ ധാർഷ്ട്യത്തിന് കിട്ടിയ  മറുപടി ആണെന്നും അഴിമതിയും, സ്വജനപക്ഷപാതവും, അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് രാജിവച്ച്  പുറത്ത് പോകണമെന്നും ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed