ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യം കൺവെൻഷൻ സമാപിച്ചു
മനാമ:
ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2020 -2021 വർഷത്തെ യുവജന കൺവെൻഷൻ സൂം പ്ലാറ്റ് ഫോമിലൂടെ നടത്തപ്പെട്ടു. ബഹ്റിൻ മാർത്തോമ്മാ ഇടവക വികാരിയും സഖ്യം പ്രസിഡന്റും ആയ റവ. മാത്യു കെ. മുതലാളി അച്ചന്റെഅദ്ധ്യക്ഷതയിലും, സഖ്യം വൈസ് പ്രസിഡന്റും, കെ. സി. ഇ. സി പ്രസിഡന്റും ആയ റവ. വി.പി.ജോൺ അച്ചന്റെ സാന്നിദ്ധ്യത്തിലും നടന്ന യുവജന കൺവെൻഷനിൽ അൽ -ഐൻ മാർത്തോമ്മാ ഇടവകവികാരി റവ. ജേക്കബ് ജോൺ മുഖ്യ പ്രാസംഗികനായിരുന്നു.
രണ്ട് ദിവസങ്ങളിലായി നടത്തപ്പെട്ട കൺവെൻഷനിൽ യുവജനസഖ്യം ജോയിന്റ് സെക്രട്ടറി നിതീഷ് തോമസ് ജോയി സ്വാഗതം പറഞ്ഞു. പ്രാരംഭ പ്രാർത്ഥനാ, മദ്ധ്യസ്ഥ പ്രാർത്ഥന എന്നിവ ചാൾസ് വർഗ്ഗീസ്, ആൻ വിൻസി സഖറിയാ, ഹന്ന റേച്ചൽ ഏബ്രഹാം , അഖിൽ വർഗ്ഗീസ് , രാജീവ് പി. മാത്യു , റൂബി റെഞ്ചി, ദീപ്തി ബിജു , എന്നിവർ നിർവഹിച്ചു. ഗാനങ്ങൾ ആലപിച്ച യുവജനസഖ്യം ഗായക സംഘത്തിനും, ഐ. ടി. ടീമിനും, പങ്കെടുത്തവർക്കും യുവജനസഖ്യം വൈസ് പ്രസിഡന്റ് ഡെൻസി അനോജ് ബഹ്റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നന്ദി അറിയിച്ചു. ജോബി ജോൺസൻ ആയിരുന്നു യുവജനസഖ്യം കൺവൻഷൻ കൺവീനർ.

