ബഹ്റൈനിൽ ചിത്രീകരിച്ച നിയതം ഫീച്ചർ ഫിലിം റിലീസിന് ഒരുങ്ങുന്നു


മനാമ: ബഹ്റിൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിം  നിയതം  ഡിസംബർ രണ്ടാം വാരത്തോടെ റിലീസിംഗിനായി ഒരുങ്ങുന്നു. നവാഗതനായ രാജേഷ് സോമൻ കഥയും  തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഈ  ചിത്രത്തിന്റെ ആദ്യ പോസ്റ്റർ റിലീസിംഗ്  ബഹ്റിൻ കേരളീയ സമാജം പ്രസിഡണ്ട്‌ പി. വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന്  നിർവ്വഹിച്ചു.സമാജം  വൈസ് പ്രസിഡന്റ്‌ ദേവദാസ് കുന്നത്ത്, കലാവിഭാഗം സെക്രട്ടറി  പ്രദീപ് പതേരി,  സമാജം സിനിമ ക്ലബ്‌ കൺവീനർ   രെമു രമേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ജീവൻ പദ്മനാഭനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രണം നിർവ്വഹിക്കുന്നത്. മലയാള സിനിമ രംഗത്തെ സജീവ സാന്നിധ്യമായ സച്ചിൻ സത്യ എഡിറ്റിങ്ങും, വിനേഷ് മണി പച്ഛാത്തല സംഗീതവും നിർവ്വഹിക്കുന്നു. വിജയൻ കല്ലാച്ചി രചനയും, സംവിധാനവും നിർവ്വഹിച്ച ഇതിലെ ഗാനം ആലപിച്ചത് ബഹ്റിനിലെ ശ്രദ്ധേയ ഗായകനായ ശ്രീ. ഉണ്ണികൃഷ്ണൻ ആണ്.   അച്ചു അരുൺരാജ്,   സുരേഷ് അയ്യന്പിള്ളി, സജീവൻ കണ്ണപുരം , ഹരി ശങ്കർ, പ്രജീഷ് ബാല,  അർഷാദ്, ഉണ്ണി എന്നിവരാണ് മറ്റ് പിന്നണി പ്രവർത്തകർ. 

മനോഹരൻ പാവറട്ടി, വിനോദ് അലിയത്ത്, ബിനോജ് പാവറട്ടി, സജിത്ത്, ജയ രവികുമാർ, സൗമ്യ സജിത്ത്, മുസ്തഫ ആദൂർ, ശരത് ജി, ഉണ്ണി, എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന നിയതത്തിൽ സുവിത രാകേഷ്, ലളിത ധർമരാജൻ, രമ്യ ബിനോജ്  ഗണേഷ് കൂരാറ, രാകേഷ് രാജപ്പൻ, ഹനീഫ് മുക്കത്ത്  തുടങ്ങിയവരും വേഷമിടുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed