ഹെൽപ്പ് ആന്റ് ഡ്രിങ്ക് സേവന പരിപാടി അവസാനിച്ചു
മനാമ:
ബഹ്റൈൻ കേരള സോഷ്യൽ ഫോറവും ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച ഹെൽപ്പ് ആന്റ് ഡ്രിങ്ക് സേവന പരിപാടി സമാപിച്ചു. തൊഴിലിടങ്ങളിൽ പഴവർഗങ്ങളും കുടിവെള്ളവും വിതരണം ചെയ്യുന്ന പദ്ധതി നിരവധി പേർക്ക് ഉപകാരപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. ഐസിആർഎഫ് മുൻ ചെയർമാനും കേരളീയ സമാജം മുൻ പ്രസിണ്ടണ്ടുമായ ജോൺ ഐപ്പ് എസ് എം എസ് കന്പനിയിൽ നടന്ന സമാപന പരിപാടി ഉദ്ഘാടനം ചെയ്തു.പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അന്പലായി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഹാരിസ് പഴയങ്ങാടി ആശംസകൾ നേർന്നു.
ഹെൽപ്പ് ആന്റ് ഡ്രിങ്ക് കൺവീനറായ അജീഷ് കെ.വി.യുടെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തെകായലിൽ, മൂസ്സഹാജി, മൊയ്തീൻ ഹാജി, മൻസൂർ, ലത്തീഫ് മരക്കാട്ട് ,സലീം കണ്ണൂർ, ഷാജി തിരൂർ, മുസ്തഫ കുന്നുമ്മൽ, അൻവർ ശൂരനാട്, നൗഷാദ് പൂനൂർ, മണിക്കുട്ടൻ, ഗംഗൻ, സത്യൻ പേരാന്പ്ര, നജീബ് കണ്ണൂർ, ബാലൻ, പ്രിൻസ്, ഖാലിദ് എന്നിവർ നേതൃത്വം നൽകി. ബികെഎസ്എഫിന്റെ സഹകരണങ്ങൾക്ക് എസ്എംഎസ് മേധാവി ബൈജു നന്ദി അർപ്പിച്ചു.

