ത്രിരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ രാജാവ് അബുദാബിയിൽ
മനാമ:
ബഹ്റൈൻ, അബുദാബി, ജോർദാൻ എന്നീ രാജ്യങ്ങൾ തമ്മിൽ നടക്കുന്ന ത്രിരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസാ അൽ ഖലീഫ ഇന്ന് അബുദാബിയിലെത്തി. ജോർദാനിൽ നിന്നുള്ള കിങ്ങ് അബ്ദുള്ള ഇബ്ൻ അൽ ഹുസൈൻ, അബുദാബി കിരീടാവകാശിയും യുഎഉ ആംഡ് ഫോഴ്സസെസിന്റെ സുപ്രീം കമാൻഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സാഇദ് അൽ നഹ്യാൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും. ബഹ്റൈൻ രാജാവിനെ സ്വീകരിക്കാനായി ഷെയ്ഖ് മുഹമ്മദ് ബിൻ സാഇദ് നേരിട്ടെത്തിയിരുന്നു. അന്തരിച്ച പ്രിൻസ് ഖലീഫയുടെ മരണത്തിലുള്ള ആദരാഞ്ജലിയും അദ്ദേഹം ബഹ്റൈൻ രാജാവിനെ അറിയിച്ചു.

