കേരളത്തിൽ ഇന്ന് 6419 പേർക്ക് കോവിഡ്, 7066 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 6419 പേർക്ക് കോവിഡ്−19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂർ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373, ഇടുക്കി 249, പത്തനംതിട്ട 234, കണ്ണൂർ 213, വയനാട് 158, കാസർഗോഡ് 109 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്−19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1943 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 98 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5576 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 677 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 658, കോഴിക്കോട് 721, തൃശൂർ 680, കൊല്ലം 686, ആലപ്പുഴ 624, മലപ്പുറം 474, തിരുവനന്തപുരം 346, പാലക്കാട് 235, കോട്ടയം 372, ഇടുക്കി 209, പത്തനംതിട്ട 169, കണ്ണൂർ 153, വയനാട് 148, കാസർഗോഡ് 101 എന്നിങ്ങനേയാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 68 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട്, കണ്ണൂർ 11 വീതം, തിരുവനന്തപുരം, പത്തനംതിട്ട 5 വീതം, തൃശൂർ, പാലക്കാട് 4 വീതം, ഇടുക്കി 3, കൊല്ലം, വയനാട്, കാസർഗോഡ് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുൾളത്. ഇവരില്‍ 3,02,330 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 16,503 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

