തിരുവനന്തപുരത്ത് മരം വീണ് യു.ഡി.എഫ് സ്ഥാനാർത്ഥി മരിച്ചു


തിരുവനന്തപുരം: പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ മരം വീണ് സ്ഥാനാർത്ഥി മരിച്ചു. തിരുവനന്തപുരം കാരോട് പുതിയ ഉച്ചക്കട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ഗിരിജകുമാരിയാണ് മരിച്ചത്. രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗിരിജയെ ആശുപത്രിയിലേക്ക് കൊണ്ടപോയെങ്കിലും വഴിയിൽ വെച്ച് മരണമടഞ്ഞു. കാരോട് ഗ്രാമപഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്സണായിരുന്നു ഗിരിജ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed