റഷ്യയിലെ പ്ലേഗ് റിസർച്ച് ജീവനക്കാരിയുടെ മരണം: ലോകാരോഗ്യ സംഘടന വിശദീകരണം തേടി


ഷീബ വിജയൻ

മോസ്കോ: റഷ്യയിലെ ഇർകുത്സ്ക് ആന്റി-പ്ലേഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ജീവനക്കാരി കടുത്ത ന്യൂമോണിയ ബാധിച്ച് മരിച്ച സംഭവത്തിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിശദീകരണം തേടി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി വിഷയം സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.

ലാബ് ടെക്നീഷ്യനായ 28-കാരി ഡാരിയ ഷിപിലോവയാണ് കഴിഞ്ഞ ഒക്ടോബർ 2-ന് മരണപ്പെട്ടത്. ന്യൂമോണിയയെ തുടർന്ന് സെപ്റ്റംബർ 29-നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.സംഭവം ശ്രദ്ധയിൽപെട്ടതായി അറിയിച്ച ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്, വിശദമായ അന്വേഷണ റിപ്പോർട്ട് റഷ്യയോട് ആവശ്യപ്പെട്ടു. എന്നാൽ പ്രദേശത്ത് പ്ലേഗ് കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സമ്പർക്കപ്പട്ടികയിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ലെന്നുമാണ് റഷ്യയുടെ വിശദീകരണം.

ജീവനക്കാരിക്ക് ലബോറട്ടറിയിൽ നിന്നുള്ള സമ്പർക്കത്തിലൂടെ ന്യൂമോണിക് പ്ലേഗ് ബാധിച്ചതാണോ എന്ന ആശങ്ക ഉയർന്നുവെങ്കിലും റഷ്യൻ അധികൃതർ അത് തള്ളി. പ്ലേഗിന് കാരണമാകുന്ന 'യെർസിനിയ പെസ്റ്റിസ്' ബാക്ടീരിയ അടങ്ങിയ ടെസ്റ്റ് ട്യൂബ് പൊട്ടിയതാണ് അപകട കാരണമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെ, ലാബ് അപകടങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് റഷ്യൻ നിലപാട്. മുൻകരുതലായി ഇരുന്നൂറോളം പേരെ നിരീക്ഷണത്തിലാക്കുകയും ചില ആശുപത്രി വാർഡുകൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ യുഎസ് ഭരണകൂടവും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

article-image

sfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed