സിനാൻ റിലീഫ് കമ്മറ്റി സമാപന യോഗം ചേർന്നു
മനാമ: സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേർന്നു. കെഎംസിസി ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന യോഗത്തിൽ സിനാന്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനർ റിയാസ് സ്വാഗതം പറഞ്ഞ യോഗം ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മഞ്ചേശ്വരം യോഗം ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലയിൽ പൊവ്വൽ സ്വദേശിയായ സിനാൻ നാട്ടിൽ വൃക്ക സംബന്ധമായ അസുഖങ്ങളുമായി ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ദുരവസ്ഥ മനസിലാക്കിയാണ് ബഹ്‌റൈൻ കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിനാൻ റിലീഫ് കമ്മിറ്റി രൂപീകരിച്ചത്. 25,55,726 ഇന്ത്യൻ രൂപയാണ് ഇതിനായി സമാഹരിച്ചത്. ഇതിനുവേണ്ടി സഹായിച്ച സഹകരിച്ച എല്ലാവര്‍ക്കു നന്ദിയറിയിക്കുന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. യോഗത്തിൽ കെഎംസിസി സൗത്ത് സോണ്‍ പ്രസിഡണ്ട് റഷീദ് ആറ്റൂര്‍, കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അഷ്‌റഫ് അഴിയൂർ, അഷ്‌റഫ് പെര്‍ള, ബാവ പുത്തൂര്‍ അഷ്‌റഫ് ടി.കെ എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കണ്‍വീനർ റിയാസ് പട്‌ള റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ജില്ലാ ട്രഷറര്‍ കുഞ്ഞാമു ബെദിര നന്ദി പറയുകയും ചെയ്തു. സിനാൻ കമ്മിറ്റി കോർഡിനേറ്റർമാരായ റഫീഖ് ക്യാന്പസ്, മമ്മൂ മല്ലം, സത്താർ ഉപ്പള, അബ്ദുള്ള പുത്തൂർ, ഇബ്രാഹിം ചാല, മുൻ ജില്ലാ പ്രസിഡന്റ് ഹമീദ് പുത്തൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അലി ബന്പ്രാണ, തുടങ്ങിയവർ സംബന്ധിച്ചു.

