നവവരനായ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

മനാമ: ബഹ്റൈൻ പ്രവാസി ആൽബിൻ ഡൊമിനിക്ക് (28 ) നാട്ടിൽ നിര്യാതനായി. കണ്ണൂർ ഇരിട്ടിക്കടുത്ത് കുന്നോത്ത് കൊല്ലന്നൂരിലെ ഡൊമിനിക്ക് റോസമ്മ ദന്പതികളുടെ മകനാണ്. ബഹ്റൈനിൽ ഒരു ട്രാൻസ്പോർട്ട് കന്പനിൽ ജീവനക്കാരനായിരുന്നു പരേതൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തലച്ചോറുമായി ബന്ധപ്പെട്ട അസുഖം കാരണം ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ സെപ്തംബർ ഏഴിനായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. വിവാഹത്തിന്റെ നാലാം നാളാണ് അസുഖം ബാധിച്ച് ചികിത്സക്കായി ആശുപത്രിയിലെത്തിയത്.