ബഹ്‌റൈനിൽ കോവിഡ് ബാധിച്ചു മലയാളി മരണപ്പെട്ടു
മനാമ : ബഹ്‌റൈൻ പ്രവാസിയും മാവേലിക്കര സ്വദേശിയും ഇപ്പോൾ തിരുവനന്തപുരത്ത് താമസക്കാരനുമായ ജോർജ് വർഗീസ് സാമുവൽ (67) കോവിഡ് ബാധ കാരണം നിര്യാതനായി. അഹമ്മദ് ഒമർ ഗ്രൂപ്പ് ഓഫ് കന്പനിയുടെ ജനറൽ മാനേജർ ആയിരുന്ന പരേതൻ ബഹ്‌റൈനിലെ അനന്തപുരി അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്നു. ഭാര്യയും മൂന്ന് മക്കളുമാണ് ഉള്ളത്.
