ബ്ലാക് ബെൽറ്റ് നേടി

മനാമ: ബഹ്റൈനിൽ പ്രവർത്തിക്കുന്ന ബോധിധർമ്മ മാർഷ്യൽ ആർട്സിന്റെ കീഴിലുള്ള കുങ്ഫു ഇന്റർനാഷണൽ ഗ്രേഡിങ്ങ് ടെസ്റ്റിൽ റിയാസ് വിഴിഞ്ഞം, ഹിനാദ് മുഹമദ്, ഷൈജു, നോയൽ സെബാസ്റ്റ്യൻ, മുഹമ്മദ് റഫീഖ്, പ്രസംജിത്ത് ദാസ് എന്നിവർ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി.
സൽമാനിയ ഫിറ്റ്നെസ് സെന്ററിൽ വെച്ച് നടന്ന ടെസ്റ്റിന് ബിഡിഎംഎ മെന്പർ മാസ്റ്റർ ഷമീർ, അബു, നാസർ, അസീസ് എന്നിവർ മേൽനോട്ടം നിർവ്വഹിച്ചു.
ബഹ്റൈൻ ചീഫ് മാസ്റ്റർ ഷമീർ ഖാൻ ബെൽറ്റും സേതു കടക്കൽ ട്രോഫിയും, സൽമാനിയ ഫിറ്റ്നെസ് സെന്റർ മാനേജർ ഇക്ബാൽ സർട്ടിഫിക്കറ്റും നൽകി.