ദീപക് കൊച്ചാർ അറസ്റ്റിൽ

ന്യൂഡൽഹി: വ്യവസായിയും ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിന്‍റെ ഭർത്താവുമായ ദീപക് കൊച്ചാർ അറസ്റ്റിൽ.എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റാണ് ദീപകിനെ അറസ്റ്റു ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ദീപകിനെതിരെ ഇഡി കേസെടുത്തിരുന്നു. ഐസിഐസിഐ ബാങ്ക്-വീഡിയോകോണ്‍ വായ്പാ അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദീപകിനെ ചോദ്യം ചെയ്യലിനായി ഇന്ന് ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
അനധികൃത വായ്പ തട്ടിപ്പുകേസിൽ ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ, വിഡിയോകോൺ ഗ്രൂപ്പ് തലവൻ വേണുഗോപാൽ ധൂത്ത് എന്നിവർക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഐസിഐസിഐ ബാങ്ക് വിഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ അനധികൃതമായി വായ്പ നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. വേണുഗോപാൽ ധൂത്തും ദീപക് കൊച്ചാറും തമ്മിൽ വ്യവസായ പങ്കാളിത്തം ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.