ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മനാമ: ഹൃദയാഘാതം കാരണം ബഹ്റൈനിൽ മലയാളി മരണപ്പെട്ടു. തൃശ്ശൂർ പൂവത്തൂർ (പാങ്ങ്) സ്വദേശിയായ ബാബു പോവിൽ കണ്ടേങ്ങാട്ട് (55) ആണ് മരിച്ചത്. രംഗോലി സ്വീറ്റ്സിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം നേരത്തെ മനാമ ഗോൾഡ് സിറ്റിയിൽ പ്രവർത്തിച്ചിരുന്ന സിറ്റിസെന്റർ ഹോട്ടലിലും ജോലി ചെയ്തിരുന്നു. മുപ്പത് വർഷത്തോളമായി ബഹ്റൈനിലാണ്. ഇന്ന് പുലർച്ചെ നെഞ്ച് വേദനയെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാട്ടിൽ ഭാര്യ, കോളേജ് വിദ്യാർത്ഥിനിയായ മകൾ എന്നിവരാണുള്ളത്. ഒരു മകൾ കുടുംബവുമായി വിദേശത്താണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി സുഹൃത്തുക്കൾ അറിയിച്ചു.

