ബൈക്ക് മോഷ്ടിച്ച് ഫോണിൽ നിന്ന് പണം തട്ടി: പ്രതിക്ക് മൂന്ന് വർഷം തടവും പിഴയും


പ്രദീപ് പുറവങ്കര

മനാമ: പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിക്കുകയും, അതിനുള്ളിലിരുന്ന മൊബൈൽ ഫോൺ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ 26 കാരിയായ ബഹ്‌റൈനി യുവാവിന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി മൂന്ന് വർഷം തടവും 1,000 ദീനാർ പിഴയും വിധിച്ചു.

ഗുദൈബിയയിൽ ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളാണ് പ്രതി കവർന്നത്. മോട്ടോർ സൈക്കിളിന്റെ സ്റ്റോറേജ് ബോക്സിൽ ഫോൺ വെച്ചാണ് 46 കാരനായ ഇന്ത്യൻ ഉടമ മടങ്ങിയത്. ഈ ഫോണിലെ ഓൺലൈൻ ബാങ്കിംഗ് ആപ്പ് ഉപയോഗിച്ചാണ് പ്രതി സ്വന്തം അക്കൗണ്ടിലേക്ക് 260.400 ബഹ്‌റൈനി ദീനാർ ട്രാൻസ്ഫർ ചെയ്തത്. ബാങ്ക് ആപ്പിന്റെ പിൻകോഡ് '123456' എന്ന വളരെ ലളിതമായ ഒന്നായതിനാൽ പ്രതിക്ക് ലോഗിൻ ചെയ്യാൻ എളുപ്പമായി.

തുടർന്ന് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായുള്ള നോട്ടിഫിക്കേഷൻ കണ്ടപ്പോഴാണ് മോട്ടോർ സൈക്കിളും ഫോണും മോഷ്ടിക്കപ്പെട്ട വിവരം പരാതിക്കാരൻ അറിയുന്നത്. ബാങ്കിൽ നിന്ന് ലഭിച്ച വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മുമ്പും ആറിലധികം മോട്ടോർ സൈക്കിൾ, സൈക്കിൾ കവർച്ചാ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ശിക്ഷിക്കപ്പെട്ട യുവാവ്. കവാസാക്കി, ബജാജ്, ഏപ്രിൽ, സുസൂക്കി തുടങ്ങി വിവിധ ബ്രാൻഡുകളുടെ വാഹനങ്ങൾ ഇയാൾ മുൻപ് മോഷ്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ റസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് പണം നൽകാതെ കടന്നുകളയൽ, മയക്കുമരുന്ന് ഉപയോഗം, മർദ്ദനം എന്നീ കേസുകളിലും ഇയാൾ പ്രതിയാണെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed