സെപ്തംബർ ആറ് മുതൽ വിദ്യാലയങ്ങളിൽ ജീവനക്കാർ എത്തണമെന്ന് ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രാലയം


മനാമ : കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തനം സെപ്തംബർ ആറ് മുതൽ പുനഃരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ അറിയിച്ചു. തുടക്കത്തിൽ ജീവനക്കാരും അദ്യാപകരുമാണ് പ്രവർത്തി ആരംഭിക്കേണ്ടത്. സെപ്തംബർ 16ഓടെ വിദ്യാർത്ഥികൾക്കും വിദ്യാലയത്തിലേയ്ക്ക് മടങ്ങാവുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാനുള്ള അവസരം രക്ഷിതാക്കൾക്കും നൽകിയിട്ടുണ്ട്. വിദ്യാലയത്തിൽ നേരിട്ട് ചെന്ന് പഠിക്കുകയോ, ഓൺലൈൻ ക്ലാസുകൾ തുടരുകയോ ചെയ്യുന്നത് സംബന്ധിച്ചുള്ള തീരുമാനമാണ് രക്ഷിതാക്കൾക്ക് വിട്ടുനൽകിയിരിക്കുന്നത്. മിക്ക വിദ്യാലയങ്ങളിലും ഇത് സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed