അയോധ്യ ഭൂമി പൂജയ്ക്ക് കോൺഗ്രസ് പിന്തുണ: മുസ്ലിം ലീഗിന് അതൃപ്തി


കോഴിക്കോട്: അയോധ്യ ഭൂമി പൂജയ്ക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിൽ മുസ്ലിം ലീഗിന് അതൃപ്തിയെന്ന് റിപ്പോർട്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഭൂമി പൂജയെ പരസ്യമായി പിന്തുണച്ചതോടെയാണ് ലീഗ് അതൃപ്തി പരസ്യപ്പെടുത്താൻ തയാറെടുക്കുന്നത്. ഇക്കാര്യമടക്കം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. ബുധനാഴ്ച രാവിലെ പത്തിന് ദേശീയ ഭാരവാഹികളുടെ യോഗം നടക്കും. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകളിൽ ലീഗ് അതൃപ്തി അറിയിച്ചു. 

ഭൂമി പൂജ ഇന്ത്യയിലെ ദേശീയ ഐക്യത്തിന്‍റെ ആഘോഷമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. സൗഹൃദത്തിനും സാഹോദര്യത്തിനുമൊപ്പം ഇന്ത്യയിലെ ദേശീയ ഐക്യത്തിന്‍റെ ആഘോഷമാകാൻ ഈ പരിപാടിക്ക് കഴിയുമെന്ന് പ്രിയങ്ക പറഞ്ഞു. മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്, മനീഷ് തിവാരി തുടങ്ങിയ കോൺ‍ഗ്രസ് നേതാക്കളും രാമക്ഷേത്ര നിര്‍മാണത്തെ പിന്തുച്ച് രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed