ജൂൺ മാസം ബഹ്റൈനിൽ 1511 ഗതാഗത നിയമലംഘനങ്ങൾ


മനാമ: രാജ്യത്തെ ജനവാസ മേഖലകളിൽ ഈ കഴിഞ്‍ഞ ജൂൺ മാസത്തിൽ മാത്രം 1511 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി ട്രാഫിക്ക് മന്ത്രാലയ അധികൃതർ അറിയിച്ചു. ആളുകളുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന 44 വാഹനങ്ങളുടെ തെറ്റായ പാർക്കിങ്ങുകളുംം 47 സ്റ്റണ്ട് ഡ്രൈവിങ്ങ് സംഭവങ്ങളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ടിന്റ് ലംഘനങ്ങൾ, കാലഹരണപ്പെട്ട റെജിസ്ട്രേഷൻ കേസുകൾ, വാഹനമോടിക്കുന്പോൾ മൊബൈൽ ഫോണിന്റെ ഉപയോഗം, തെറ്റായ ഓവർട്ടേക്കിങ്ങ് എന്നിവയും നിയമലംഘനങ്ങളിൽ ഉൾപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed