തണൽ ഒരുക്കിയ രണ്ടാമത്തെ ചാർട്ടേർഡ് ഫ്‌ളൈറ്റും നാടണഞ്ഞു

മനാമ: ബ്ഹറൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ തണൽ ബഹ്റൈന്റെ ആഭിമുഖ്യത്തിൽ കോവിഡ് വ്യാപനം മൂലം യാത്ര ചെയ്യുവാൻ പ്രയാസപ്പെട്ടിരുന്ന ബഹ്‌റൈൻ പ്രവാസികളെ സഹായിക്കുവാനായി ഫഹദാൻ ട്രാവൽസ് ഗ്രൂപ്പുമായി ചേർന്ന് ഏർപ്പെടുത്തിയ ചാർട്ടേർഡ് ഫ്ളൈറ്റ് സേവനത്തിലെ രണ്ടാമത്തെ വിമാനം ഇന്നലെ 109 യാത്രക്കാരുമായി കോഴിക്കോട് എത്തിചേർന്നു. അർഹരായ നിരവധി യാത്രക്കാർക്ക് ഇതിൽ സൗജന്യയാത്ര ഒരുക്കിയതായി ഭാരവാഹികളായ അബ്ദുൽ മജീദ് തെരുവത്ത്, ഹമീദ് പോതിമഠത്തിൽ, ടിപ്പ് ടോപ് ഉസ്മാൻ, ജനറൽ സെക്രട്ടറി മുജീബ് മാഹി എന്നിവർ പറഞ്ഞു.
യാത്രക്കാർക്ക് മിതമായ നിരക്കും അർഹരായവർക്ക് സൗജന്യമായി യാത്ര ചെയ്യുവാനുള്ള സൗകര്യവും ഒരുക്കുവാൻ സഹായിച്ച അലി വെൻച്വർ, ജമാൽ ഷുവൈതർ, ഫഹദാൻ ഗ്രൂപ്പ്, കാസറോണി, കെ സിറ്റി എന്നീ സ്ഥാപനങ്ങളെയും സുഖു, സമദ്, നജീബ് കടലായി, റാഷിദ് കണ്ണങ്കോട്ട് തുടങ്ങിയവരോടും ഉള്ള നന്ദിയും അവർ രേഖപ്പെടുത്തി.