ഇടവക പെരുന്നാളിന് കൊടിയേറി


മനാമ : ബഹ്‌റൈൻ സെന്റ്പീറ്റേഴ്‌സ് ഇടവകയുടെ വലിയ പെരുന്നാളിന് ജൂൺ 26 വെള്ളിയാഴ്ച്ച ഇടവക വികാരി റവ. ഫാ. റോജൻ രാജൻ പെരുന്നാൾ കൊടിയേറ്റി. പരിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മദിനമായ ജൂൺ 28 ന് ഇടവകപെരുന്നാൾ ആയി കൊണ്ടാടുന്നു. പെരുന്നാളിന് മുന്നോടി ആയി നടന്ന ബൈബിൾ കൺവൻഷനുകൾക്ക് ഇടവക വികാരി റവ. ഫാ റോജൻരാജൻ, റവ. ഫാ. നോമ്പിൻ തോമസ് ( സെന്റെ.ഗ്രീഗോറിയോസ് ക്നാനായ പള്ളി, ബഹ്‌റൈൻ) എന്നിവർ നേതൃത്വം നൽകി.
പെരുന്നാൾ ദിനമായ ഞായാർ ആഴ്ച വൈകുന്നേരം 6:30തിന് സന്ധ്യാ നമസ്ക്കാരവും, 7:30തിന് വിശുദ്ധ കുർബാനയും തുടർന്ന് കൊടിയിറക്കവും ആശിർവാദവും ഉണ്ടായിരിക്കും.

പെരുന്നാൾ ദിനത്തിലെ എല്ലാ പരിപാടികളും യൂ ട്യൂബിൽ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed