കെഎച്ച്കെ ഹീറോസ് ചലഞ്ചിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ബഹ്‌റൈൻ കെഎംസിസി


മനാമ: കോവിഡ് ദുരിതാശ്വാസ പ്രവത്തനങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന കെഎംസിസി ബഹ്‌റൈൻ കെഎച്ച്കെ ഹീറോസ് ചലഞ്ചുമായി കൈകോർത്ത് അർഹരായവർക്ക്‌ ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.

കെ.എം.സി.സി ബഹ്‌റൈൻ നേതാക്കളായ ഹബീബുറഹ്മാൻ - കെ‌എം‌സി‌സി പ്രസിഡണ്ട്, കെ‌പി മുസ്തഫ
- ഓർ‌ഗനൈസിംഗ്‌ സെക്രട്ടറി, അഷ്‌റഫ് - കെ എം സി സി സെക്രട്ടറിയേറ്റ് അംഗം , മുഹമ്മദ് ഷാഹിദ് - കെഎച്ച്കെ ഹീറോസ് പ്രസിഡന്റ്, കെ‌എച്ച്‌കെ ഹീറോസിലെ മുഹമ്മദ് മൻസൂർ വിപി തുടങ്ങിയവർ ചേർന്നാണ് ഫുഡ് പായ്ക്കുകളുടെ വിതരണത്തിന് തുടക്കം കുറിച്ചത്.

‘ഒരു ആഗോള സമൂഹമെന്ന നിലയിൽ, ഈ പ്രയാസകരമായ സമയങ്ങളിൽ നമ്മൾ ഒരുമിച്ച് നിൽക്കേണ്ടതുണ്ട് എന്നും ഇത് ഒരു കമ്മ്യൂണിറ്റി പ്രശ്‌നമല്ല, മറിച്ച് ഒരു ആഗോള പ്രശ്‌നമാണ് എന്നും അതോടൊപ്പം എല്ലാവരും ഒരുമിച്ച് നില്ക്കാൻ മുന്നോട്ട് വന്ന് സഹായിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടുന്നവരുടെ പ്രയാസങ്ങൾക്ക് ഒരു പരിധി വരെ നമുക്ക് പരിഹാരം കാണാൻ കഴിയുമെന്ന ആത്മ വിശാസം ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് നേതാക്കൾ പ്രകടിപ്പിച്ചു'.

ഭക്ഷ്യ ധാന്യ കിറ്റുകൾ സംഭാവന ചെയ്തും വിതരണം ചെയ്തും കെ‌എം‌സി‌സി ബഹ്‌റൈൻ കെഎച്ച്കെ ഹീറോസ് ചാലഞ്ചിനെ പിന്തുണയ്ക്കുന്നു. ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരം തുടക്കം കുറിച്ച ക്യാമ്പയിനിൽ ‌ കൊറോണ വൈറസ് സമയത്ത് ഏറ്റവും ദുർബലരായവരെ സഹായിക്കാൻ കെഎച്ച്കെ ഹീറോസ് പ്രതിജ്ഞാബദ്ധരാണെന്നും രാജ്യത്തിലെ മറ്റു ജനങ്ങളോടും സംഘടനകളോടും ക്യാമ്പയിനിൽ പങ്കാളികളായി ബുദ്ധിമുട്ടുന്നവരുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് സാമൂഹിക കർത്തവ്യം നിർവഹിക്കണമെന്നും ‌അഭ്യർത്ഥിച്ചു.

ഹിസ് ഹൈനെസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ കെഎച്ച്കെ ഹീറോസ് ഡയറക്ടർ ബോർഡ് അംഗങ്ങളോട് എച്ച്ആർഎച്ച് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെയും - (ക്രൗൺ പ്രിൻസ്, ഡെപ്യൂട്ടി സുപ്രീം കമാൻഡർ, ഫസ്റ്റ് ഡെപ്യൂട്ടി പ്രീമിയർ ) എച്ച്എച്ച് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെയും (രാജാവിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കും യൂത്ത് അഫയേഴ്സിന്റെയും പ്രതിനിധി , ദേശീയ സുരക്ഷാ ഉപദേഷ്ടാവ് , യൂത്ത് ആൻഡ് സ്പോർട്സ് സുപ്രീം കൗൺസിൽ പ്രസിഡണ്ട്) വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നതിനു വേണ്ടി പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാനും നിർദേശിച്ചു.

You might also like

  • Straight Forward

Most Viewed