തിരികെ യാത്ര : ബഹ്റൈൻ ഇന്ത്യൻ എംബസി ആദ്യ പട്ടികയിലെ യാത്രക്കാരെ വിളിച്ചുതുടങ്ങി


മനാമ :

നാട്ടിലേക്ക് പോകുന്നതിനായി ബഹ്റൈൻ ഇന്ത്യൻ എംബസ്സിയിൽ രെജിസ്റ്റർ ചെയ്തവരിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇരുന്നൂറ് പേരെ യാത്രാരേഖകൾ നൽകുന്നതിന്റെ ഭാഗമായി വിളിച്ചുതുടങ്ങി. റെജിസ്റ്റർ ചെയ്യുന്പോൾ തന്നെ നൽകിയ ഒപ്‌ഷൻ പ്രകാരമാണ് മുൻഗണന പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേ സമയം കൊച്ചിയിലേയ്ക്ക് എൺപത്തിനാല് ദിനാറും, കോഴിക്കോടേക്ക് എഴുപ്പത്തിനാല് ദിനാറുമാണ് ടിക്കറ്റ് നിരക്കായി വാങ്ങുന്നത്. എംബസിയിൽ നിന്ന് തന്നെ പണമടച്ചു കഴിഞ്ഞാൽ ഉടനെ എയർ ഇന്ത്യ ഈ ടിക്കറ്റുകൾ നൽകുന്നതാണ്. അതേ സമയം മുന്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അതിന്റെ പണം അതാത് ട്രാവൽ ഏജൻസികളിൽ നിന്ന് റീഫണ്ട് ചെയ്ത് നൽകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. മെയ് എട്ടിന് കൊച്ചിയിലേയ്ക്കാണ് ബഹ്റൈനിൽ നിന്നുള്ള ആദ്യ ഫ്ളൈറ്റ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed