പ്രിയ ബ്രൂണോയ്ക്ക് കോലിയുടെ യാത്രാമൊഴി


മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ട വളർത്തുനായ ബ്രൂണോയ്ക്ക് വിട. കഴിഞ്ഞ 11 വർഷത്തെ ജീവിത്തിൽ സ്നേഹം നിറച്ച വളർത്തുനായ വിടപറഞ്ഞ വിവരം ഇകോലി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കോലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ബ്രൂണോയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ബ്രൂണോയുടെ ചിത്രത്തിനൊപ്പം വികാര നിർഭരമായൊരു കുറിപ്പും കോലി പങ്കുവച്ചു.

പ്രിയ ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു. കഴിഞ്ഞ 11 വർഷം ഞങ്ങളുടെ ജീവിതം സ്നേഹംകൊണ്ട് നിറച്ച നീ ഒരായുസ്സിന്റെ ബന്ധം സ്ഥാപിച്ചാണ് വിടപറയുന്നത്. ഇന്ന് കൂടുതൽ നല്ലൊരു സ്ഥലത്തേക്കാണ് നിന്റെ യാത്ര. അവന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ’ – കോലി കുറിച്ചു. ബ്രൂണോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അനുഷ്ക ശർമയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed